Skip to main content

സൗജന്യ ചികിത്സ

തിരുവനന്തപുരം ഗവ.ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ രണ്ടാം നമ്പര്‍ ഒ.പിയില്‍ (കായചികിത്സാ വിഭാഗം) തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ ആമവാത രോഗികള്‍ക്ക് സൗജന്യ പരിശോധനയും ചികിത്സയും നല്‍കുന്നു. രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ഒ.പി പ്രവർത്തിക്കുന്നത്.

30 മുതല്‍ 60 വയസ്സുവരെ പ്രായമുള്ളവര്‍ക്കാണ് സൗജന്യചികിത്സ ലഭ്യമാക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോൺ: 7902503431.

date