Skip to main content

ചിറ്റാർ പാലത്തിൽ ഗതാഗത നിയന്ത്രണം

അരുവിക്കര വിതുര - പൊന്മുടി റോഡിലെ ചിറ്റാര്‍ പാലത്തില്‍ പുനർനിര്‍മാണം നടക്കുന്നതിനാല്‍ മാര്‍ച്ച്  6 മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു.

വിതുരയില്‍ നിന്നും ആനപ്പാറ- കല്ലാര്‍- പൊന്മുടി ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള ഇരുചക്ര / മുച്ചക്ര വാഹനങ്ങള്‍ ഒഴികെയുള്ളവ പേരയം- മുല്ലച്ചിറ- ഗണപതിപ്പാറ- ആനപ്പാറ റോഡുവഴി യാത്രചെയ്യണം. ഇരുചക്ര/ മുച്ചക്ര വാഹനങ്ങള്‍ ഗണപതിപ്പാറ- ശാന്തിനഗര്‍ റോഡുവഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date