Post Category
ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്മാന്‍ നിയമനം
ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പിന്റെ കൊല്ലം ഡിവിഷന് ഓഫീസ് പരിധിയില്‍ മൂന്നാം ഗ്രേഡ് ഓവര്‍സിയര്‍/ഡ്രാഫ്റ്റ്സ്മാനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കും. 90 ദിവസം വരെയാണ് നിയമനം. യോഗ്യത: ഐ.ടി.ഐ സിവില്‍. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത, പ്രവൃത്തിപരിചയം, വിലാസം, ഇമെയില്‍, മൊബൈല്‍ നമ്പര്‍ സഹിതമുള്ള അപേക്ഷ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, ഹാര്‍ബര്‍ എഞ്ചിനീയറിങ് ഡിവിഷന്, ആശ്രാമം, കൊല്ലം - 691002 വിലാസത്തിലോ eeklm.hed@kerala.gov.in, hedkollam@gmail.com ലോ മാര്‍ച്ച് 14 വൈകീട്ട് അഞ്ചിനകം ലഭിക്കണം. ഫോണ്‍: 0474 2742673.
date
- Log in to post comments