Post Category
ലഹരിക്കെതിരെ സ്നേഹത്തോണ്‍
വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗം, അക്രമവാസന എന്നിവക്കെതിരെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് സ്നേഹത്തോണ്‍ ലഹരിവിരുദ്ധ ഓട്ടം സംഘടിപ്പിക്കും. ലഹരി വസ്തുക്കളെ തുടച്ചുനീക്കുക, സമൂഹത്തില്‍ സ്നേഹവും ഐക്യവും വളര്‍ത്തുക, പക ഇല്ലാതാക്കുക എന്നീ ലക്ഷ്യത്തോടെയാണ് മാര്‍ച്ച് ഏഴിന് രാവിലെ 7.30ന് അധ്യാപകരും അനധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് കൂട്ട ഓട്ടം, സ്നേഹ ചങ്ങല, സ്നേഹമതില് എന്നിവ ഒരുക്കുക. ലഹരിക്കെതിരെ ബോധവത്കരണ ക്ലാസുകള്‍, സെമിനാറുകള്‍ എന്നിവയും നടത്തും.
date
- Log in to post comments