Skip to main content
..

.ആശ്രാമത്ത് വന്നാല്‍ ഫിഷിംഗ് ഹാര്‍ബര്‍ കാണാന്‍ അവസരം

ആശ്രാമം മൈതാനിയില്‍ നടക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയില്‍  നീണ്ടകര, ശക്തികുളങ്ങര ഫിഷിംഗ് ഹാര്‍ബറുകളുടെ മിനിയേച്ചര്‍ രൂപം കാണാം.  നീണ്ടകര ഫിഷിംഗ് ഹാര്‍ബറില്‍ നടപ്പാക്കിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിച്ച് സംസ്‌കരിക്കുന്ന ശുചിത്വ സാഗരം പദ്ധതിയുടെ മിനിയേച്ചര്‍  രൂപവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതുവഴി പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണത്തെക്കുറിച്ചും ജില്ലയിലെ ഹാര്‍ബറകളുടെ പ്രസക്തിയെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ മുഴുവന്‍ ഹാര്‍ബറുകളെയും ഭൂപട രൂപത്തില്‍ ചിത്രീകരിച്ചിട്ടുണ്ട്.

 

date