Skip to main content

ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു

കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ പിജി/ ഡിഗ്രി/ ത്രിവത്സര എന്‍ജിനീയറിംഗ് ഡിപ്ലോമയും പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.

താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് ആന്‍ഡ് ട്രെയ്‌നിംഗ്, ട്രെയ്‌നിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം -695024 എന്ന വിലാസത്തില്‍ ഏപ്രില്‍ 30ന് വൈകിട്ട് അഞ്ചിന് മുമ്പായി സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2474720, 0471- 2467728

date