Post Category
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം
നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജ്‌മെന്റ് ആന്‍ഡ് സപ്പോട്ടിംഗ് യൂണിറ്റിലേക്ക് മള്‍ട്ടി പര്‍പ്പസ് വര്‍ക്കറെ (ഫിസിയോതെറാപ്പി യൂണിറ്റ്) നിയമിക്കും. യോഗ്യത: കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ള ഫിസിയോതെറാപ്പി അസിസ്റ്റന്റ് അല്ലെങ്കില്‍ നഴ്‌സിംഗ് അസിസ്റ്റന്റ്. പ്രായപരിധി: 2025 ഏപ്രില്‍ നാലിന് 40 വയസ് കവിയരുത്. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഇ-മെയില്‍ ഐഡിയും മൊബൈല്‍ നമ്പറും സഹിതമുള്ള അപേക്ഷ ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസ്, നാഷണല്‍ ആയുഷ് മിഷന്‍, ജില്ലാ മെഡിക്കല്‍ ഓഫീസ്, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍, ആശ്രാമം പി.ഒ., കൊല്ലം, 691002 വിലാസത്തില്‍ മെയ് മൂന്നിനകം ലഭിക്കണം. അപേക്ഷാ ഫോം www.nam.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0474 2082261.
date
- Log in to post comments