Skip to main content

സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവരില്‍ പട്ടയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കണം: മന്ത്രി കെ കൃഷ്ണന്‍കുട്ടി സംസ്ഥാന തല പട്ടയമേള; സംഘാടക സമിതി രൂപീകരിച്ചു

 

സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ക്ക്  പട്ടയത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാകണമെന്നും പട്ടയമില്ലാത്തവര്‍ ഉണ്ടെങ്കില്‍ അവരെ കണ്ടെത്താനുള്ള നടപടിയെടുക്കണമെന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സംസ്ഥാന തല പട്ടയമേള നടത്തുന്നതുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മെയ് എട്ടിന് നടക്കുന്ന സംസ്ഥാന തല പട്ടയമേള പാലക്കാട് കോട്ടമൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് 30,000 പട്ടയങ്ങളാണ് പട്ടയമേളയില്‍ വിതരണം ചെയ്യുന്നത്. ജില്ലയില്‍ 9000 പട്ടയങ്ങളില്‍ 4500 പട്ടയങ്ങളുടെ വിതരണം അന്നേ ദിവസം തന്നെ നടക്കും. പട്ടയ വിതരണത്തിനായി 20 കൗണ്ടറുകള്‍ ഒരുക്കും.

 

സംഘാടക സമിതി ജനറല്‍ കമ്മിറ്റി ചെയര്‍മാനായി മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും കണ്‍വീനര്‍ ജില്ലാ കളക്ടര്‍ ജി.പ്രിയങ്കയുമാണ്. മുഖ്യ ക്ഷാധികാരിയായി റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, തദ്ദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് എന്നിവരും   വി.കെ ശ്രീകണ്ഠന്‍ എം.പി, കെ രാധാകൃഷ്ണന്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ രക്ഷാധികാരികളുമാണ്. ഏകോപന സമിതി ചുമതല ഒറ്റപ്പാലം സബ് കളക്ടര്‍ മിഥുന്‍ പ്രേംരാജിനായിരിക്കും. ഒന്‍പത് സബ് കമ്മിറ്റികളുടെ രൂപീകരണവും നടന്നു.

 

സംഘാടക സമിതി രൂപീകരണയോഗത്തില്‍ എം.എല്‍.എ കെ.ബാബു അധ്യക്ഷനായി. കളക്ടര്‍ ജി.പ്രിയങ്ക, സബ് കളക്ടര്‍ മിഥുന്‍ പ്രേംരാജ്, എ.ഡി.എം കെ.മണികണഠന്‍ മറ്റു റവന്യു ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

date