Skip to main content

വമ്പിച്ച വിലക്കുറവ്:  എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഹിറ്റടിച്ച് സപ്ലൈകോ 

എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഹിറ്റടിച്ച് സപ്ലൈകോ. പതിമൂന്നോളം സാധനങ്ങളാണ് വിലക്കുറവിൽ ഇവിടെ  ലഭിക്കുന്നത്. എഫ്.എം.സി.ജി.  ഉത്പന്നങ്ങള്‍ക്കും സപ്ലൈകോയുടെ സ്വന്തം ബ്രാൻഡായ  ശബരി ഉത്പന്നങ്ങള്‍ക്കും വന്‍ വിലക്കിഴവും ആകര്‍ഷകമായ ഓഫറുകളുമാണ് ഇവിടെയുള്ളത്.
മേള സന്ദർശിക്കാൻ എത്തുന്നവർക്കായി ഒരു മിനി സൂപ്പർ മാർക്കറ്റ് തന്നെയാണ് സപ്ലൈകോ ഒരുക്കിയിരിക്കുന്നത്. ഓരോ ഉൽപനത്തിനും 15 ശതമാനത്തോളം വിലക്കുറവാണുള്ളത്, ഗരം മസാല, നെയ്യ്, റവ, സോപ്പുകൾ, ചിക്കൻ മസാല, വെളിച്ചണ്ണ എന്നിവ ഇവിടെ നിന്ന് ലഭിക്കും. മേള തുടങ്ങി ആദ്യ ദിവസം പിന്നിട്ടുമ്പോൾ തന്നെ സപ്ലൈകോ സ്റ്റാളിൽ വൻ തിരക്കാണ്. മേള കാണാനും ആസ്വദിക്കാനുമെത്തുന്നവർക്ക് തിരികെ  കൈ നിറയെ സാധനങ്ങളുമായി മടങ്ങാനുള്ള അവസാരമാണ് സപ്ലൈകോ നൽകുന്നത്.

date