നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവം ക്വിസ് മത്സരം നടത്തി
നീലക്കുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവം ആലത്തൂര്‍ ബ്ലോക്ക് തല ക്വിസ് മത്സരം നടത്തി. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു ഉദ്ഘാടനം ചെയ്തു. 32 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. നവകേരളം മിഷന് ബി.സി വീരാസാഹിബ് വിഷയ അവതരണം വീഡിയോ പ്രസന്റേഷന് എന്നിവ നടത്തി. ആലത്തൂര്‍ പുതിയങ്കം ജി.യു.പി.എസിലെ പ്രധാനധ്യാപകന് ജോണ്സണ് മാസ്റ്റര്‍ പരിപാടി നിയന്ത്രിച്ചു. മത്സരത്തില്‍ വിജയിച്ച കുട്ടികള്‍ക്കും പങ്കാളികളായവര്‍ക്കുമുള്ള സമ്മാനദാനം വിതരണവും നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.സി. ബിനു, ബ്ലോക്ക് സ്ഥിരം സമിതി ചെയര്മാന് കുട്ടികൃഷ്ണന്, ശുചിത്വ മിഷന് ആര്.പി ചന്ദ്രന്, ആര്.ജി.എസ്.എ കോര്‍ഡിനേറ്റര്‍മാരായ അദ്വൈദ്, സിമി, തീമാറ്റിക് എക്സ്പെര്‍ട്ട് എല്‍സ, ബി.ഡി.ഒ ഗീരീഷ്, അധ്യാപകര്‍, രക്ഷിതാക്കള്‍ ബ്ലോക്ക് ജീവനക്കാര്‍ പങ്കെടുത്തു.
- Log in to post comments