സംഘാടക സമിതി യോഗം
കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന 'അരങ്ങ് 2025' സര്‍ഗോത്സവം ജില്ലാതല സംഘാടക സമിതി രൂപീകരണ യോഗം നടന്നു.
പാലക്കാട് ജോബീസ് മാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. അരങ്ങ് ജില്ലാ സര്‍ഗോത്സവ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. മലമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന് അധ്യക്ഷനായി. ജില്ലാമിഷന് അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന് സര്‍ഗോത്സവ നടത്തിപ്പിനെക്കുറിച്ച് വിശദീകരിച്ചു. ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ ജിജിന്, സബിത, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സാബിറ ടീച്ചര്‍, മലമ്പുഴ ചെയര്‍പേഴ്സണ്‍ ലീലാവതി, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ അനുരാധ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍, അക്കൗണ്ടന്റ്മാര്‍, മെമ്പര്‍ സെക്രട്ടറിമാര്‍, റിസോഴ്സ് പേഴ്സണ്‍മാര്‍, മറ്റു കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.
- Log in to post comments