Skip to main content

സൗജന്യ കലാ പരിശീലനം

 

 

പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയില്‍ സൗജന്യ കലാ പരിശീലനത്തിനായി പഠിതാക്കളെ ക്ഷണിക്കുന്നു. കഥകളി സംഗീതം, ശാസ്ത്രീയ സംഗീതം, ചിത്രരചന, മോഹിനിയാട്ടം, തോല്‍പ്പാവക്കൂത്ത്, എന്നിവയിലാണ് പരിശീലനം. അപേക്ഷകര്‍ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള മങ്കര, മണ്ണൂര്‍, മുണ്ടൂര്‍, പിരിയാരി, പറളി, കോങ്ങാട്, കേരളശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായിരിക്കണം. മെയ് 30ന് മുന്‍പായി അതാത് ഗ്രാമപഞ്ചായത്തുകളില്‍ അപേക്ഷിക്കണം. ഫോണ്‍: 9846200201, 9995343218

date