ഹരിതകർമ സേനാംഗങ്ങളുടെ സംഗമവും ആദരിക്കലും ഇന്ന് (ഏപ്രിൽ 28 തിങ്കളാഴ്ച)
എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പ് ശുചിത്വ മിഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ഹരിതകർമ്മ സേനാ സംഗമവും ആദരിക്കലും തിങ്കളാഴ്ച രാവിലെ 10 ന് സഹകരണ -തുറമുഖ -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ അധ്യക്ഷതവഹിക്കും.
ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ബിനു ജോൺ ,ശുചിത്വമിഷൻ അസിസ്റ്റന്റ് ഡയറക്ടർ ആൻഡ് ജില്ലാ കോഡിനേറ്റർ ലക്ഷ്മി പ്രസാദ് എന്നിവർ പങ്കെടുക്കും. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചാണ് ഹരിത കർമസേനാ സംഗമവും ആദരിക്കലും നടക്കുന്നത്.
ജില്ലയിൽ 2301 ഹരിത കർമസേനാംഗങ്ങളാണുള്ളത്.
'ഹരിതകർമ സേന നാളെ' എന്ന വിഷയത്തിൽ പാനൽ ചർച്ച നടക്കും. ഡെപ്യൂട്ടി ഡിസ്ട്രിക്ട് പ്ലാനിങ് ഓഫീസർ പി.എ. അമാനത്ത് മോഡറേറ്റർ ആവും. തുടർന്ന് ഹരിത കർമസേനയുടെ വിജയഗാഥകൾ അംഗങ്ങൾ പങ്കുവെക്കും.
കില ഫെസിലിറ്റിറ്റേർ ബിന്ദു അജി മോഡറേറ്റർ ആവും.
തുടർന്ന് വിവിധ പഞ്ചായത്തുകളിലെ ഹരിത കർമ്മ സേനാംഗങ്ങളുടെ കലാവിരുന്ന് നടക്കും.
- Log in to post comments