Post Category
ക്രിയേറ്റീവ് ഫെസ്റ്റ് 30 ന് മാനവീയം വീഥിയിൽ
പൊതുവിദ്യാഭ്യാസവകുപ്പും കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് & ടെക്നോളജിയും (കുസാറ്റ്) സംയുക്തമായി നടത്തുന്ന ക്രിയേറ്റീവ് ഫെസ്റ്റ് '25 ഏപ്രിൽ 30 ന് രാവിലെ 10 ന് മാനവീയം വീഥിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. അഡ്വ. ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കുസാറ്റ് വൈസ് ചാൻസലർ ഡോ എം. ജുനൈദ് ബുഷ്റി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, എസ് എസ് കെ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ എ ആർ സുപ്രിയ തുടങ്ങിയവർ പങ്കെടുക്കും.
നൈപുണ്യ വിദ്യാഭ്യാസത്തിനു പ്രധാന്യം നൽകുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ സ്ഥാപിച്ച 21 ക്രിയേറ്റീവ് കോർണറുകളിലെ കുട്ടികൾ തയ്യാറാക്കിയ ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും ഫെസ്റ്റിൽ ഉണ്ടാവും.
പി.എൻ.എക്സ് 1776/2025
date
- Log in to post comments