Post Category
ഗതാഗത നിയന്ത്രണം
കുറ്റൂർ ചാമക്കാട് റോഡ് പ്രവൃത്തിയുടെ ഭാഗമായി കലുങ്ക് നിർമ്മാണവും പാർശ്വഭിത്തി നിർമ്മാണവും നടക്കുന്നതിനാൽ ഏപ്രിൽ 28 മുതൽ പ്രവൃത്തി തീരുന്നത് വരെ കുറ്റൂർ - ചാമക്കാട് റോഡിലേക്കുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുമെന്നു പൊതുമരാമത്ത് വകുപ്പ് നിരത്തുകൾ പുഴയ്ക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. അമല ഭാഗത്തുനിന്നും കുറ്റൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കൊട്ടേക്കാട് മുണ്ടുർ റോഡ് വഴി പോകണം.
date
- Log in to post comments