Post Category
സോഷ്യോളജി പ്രൊഫസര്‍മാര്‍ക്ക് അപേക്ഷിക്കാം
ഭൂമി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി സാമൂഹിക പ്രത്യാഘാത പഠനത്തിന്മേലുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനുള്ള വിദഗ്ദസമിതിയിലെ റീഹാബിലിറ്റേഷന്‍ എക്സ്പെര്‍ട്ട്സ് ആയി നിയമിക്കുന്നതിന് സോഷ്യോളജി പ്രൊഫസര്‍മാരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം. യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ മേയ് ഒമ്പതിനകം ഡെപ്യൂട്ടി കളക്ടര്‍ (എല്‍.എ) കൊല്ലം മുമ്പാകെ സമര്‍പ്പിക്കണം.
(പിആര്‍/എഎല്‍പി/1181)
date
- Log in to post comments