Skip to main content

നവീകരിച്ച റോഡ് ഉദ്ഘാടനം ചെയ്തു

നവീകരണം പൂർത്തിയാക്കിയ നെല്ലിക്കുഴി പഞ്ചായത്തിലെ ചെളിക്കുഴി തണ്ട് റോഡ് കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.എ.എം ബഷീർ ഉദ്ഘാടനം ചെയ്തു. 

 

കോതമംഗലം ബ്ലോക്ക്‌ പഞ്ചായത്തിന്റെ 2024-25 വർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചെലവിലാണ് റോഡ് നവീകരിച്ചത്. നെല്ലിക്കുഴി പഞ്ചായത്തിനെയും കോതമംഗലം മുനിസിപ്പാലിറ്റിയെയും ബന്ധിപ്പിക്കുന്നതും സ്റ്റേറ്റ് ഹൈവേ- 43 ലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്നതുമായ റോഡാണിത്. പ്രദേശവാസികളെ സംബന്ധിച്ചിടത്തോളം ഏറെ ഉപകാരപ്രദമായ പദ്ധതിയാണ് പൂർത്തിയായത്.

 

ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ ജെയിംസ് കോറമ്പേൽ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാലി ഐപ്പ്, അംഗങ്ങളായ നിസമോൾ ഇസ്മായിൽ, ടി.കെ കുഞ്ഞുമോൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ഷറഫിയ ശിഹാബ്, നാസർ വട്ടേക്കാടൻ, വൃന്ദ മനോജ്‌, മുഹമ്മദ് കൊടുത്തപ്പില്ലിൽ, പരീത് കാവട്ട്, ടി.പി ഷിയാസ് ടി, അൻഷാദ്, ഉമ്മർ, മീരവുമ്മ അലിയാർ, ബക്കർ, അനീസ് പുളിക്കൽ, തുടങ്ങിയവർ പങ്കെടുത്തു.

date