Post Category
ക്വട്ടേഷൻ ക്ഷണിച്ചു
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആലപ്പുഴ ബീച്ചില്‍ ഒരുക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ ആരോഗ്യ വകുപ്പിന്റെ നാല് സ്റ്റാളുകളില്‍ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥര്‍ക്കും നേഴ്‌സിങ് വിദ്യാര്‍ഥികള്‍ക്കും മേയ് ഏഴു മുതല്‍ 12 വരെ ഉച്ചയ്ക്കും രാത്രിയും ഭക്ഷണം നല്‍കുന്നതിനു ക്വട്ടേഷന്‍ ക്ഷണിച്ചു. മേയ് ആറിന് ഉച്ചയ്ക്ക് 12.30നുള്ളില്‍ ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) ക്വട്ടേഷന്‍ ലഭിക്കണം. ഫോണ്‍: 0477-2251650
(പിആര്‍/എഎല്‍പി/1190)
date
- Log in to post comments