Skip to main content

രണ്ടാം ഗഡു വിതരണം ചെയ്തു

കേരള കർഷകത്തൊഴിലാളി ക്ഷേമനിധി അധിവർഷാനുകൂല്യം രണ്ടാം ഗഡു വിതരണം ചെയ്തു. ജില്ലാതല ഉദ്ഘാടനം ബോർഡ് ചെയർമാൻ എൻ ചന്ദ്രൻ നിർവഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ കെ ആർ വിപിൻ അധ്യക്ഷനായി.
പരിപാടിയിൽ ആറ് അംഗങ്ങൾക്ക് തുക വിതരണം ചെയ്തു. ബാക്കി അംഗങ്ങൾക്കുള്ള തുക വരും ദിവസങ്ങളിൽ ട്രഷറി വഴി വിതരണം ചെയ്യുമെന്ന് ചെയർമാൻ അറിയിച്ചു. ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ കെ.ആർ. വിപിൻ അംഗങ്ങൾക്കുള്ള ബോധവൽക്കരണ ക്ലാസ്സെടുത്തു.
എം.ശ്രീധരൻ, കെ.വി.ശ്രീധരൻ, വനജ രാഘവൻ, പ്രദീപ് കുമാർ, ഒ ബി സുജിത തുടങ്ങിയവർ പരിപാടിയിൽ സംസാരിച്ചു.

date