Skip to main content
രണ്ടാം പിണറായി വിജയൻ സർക്കാറിന്റെ നാലാം വാർഷികം എന്റെ കേരളം പ്രദർശന വിപണമേള, കുടുംബശ്രീ ദേശീയ സരസ്സ് മേളയോടാനുബന്ധിച്ച് നടത്തിയ വാക്കത്തോൺ വനം വകുപ്പ് മന്ത്രി. എ കെ ശശീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്യുന്നു

നഗരവീഥികളുണര്‍ത്തി വാക്കത്തോണ്‍ 

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് 12 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയുടെ പ്രചാരണാര്‍ഥം സംഘടിപ്പിച്ച വാക്കത്തോണ്‍ നഗരവീഥികളില്‍ മേളയുടെ വിളംബരമായി. 

മനോരമ ജങ്ഷനില്‍ നിന്നാരംഭിച്ച് മാനാഞ്ചിറയില്‍ അവസാനിച്ച വാക്കത്തോണ്‍ വനം, വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ എം സച്ചിന്‍ദേവ് എംഎല്‍എ, തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രപു പ്രേംനാഥ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ സൗമ്യ ചന്ദ്രന്‍, സംസ്ഥാന എന്‍എസ്എസ് ഓഫീസര്‍ ആര്‍.എന്‍ അന്‍സര്‍, ജില്ലാ എന്‍എസ്എസ് കോഓഡിനേറ്റര്‍ ഫസീല്‍ അഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. 
 

date