Skip to main content
എന്റെ കേരളം' പ്രദര്‍ശന-വിപണന മേളയുടെയും സരസ് മേളയുടെയും ഭാഗമായി കോഴിക്കോട് ബീച്ചിൽ നടന്ന മെലഡി നൈറ്റിൽ ചെങ്ങന്നൂർ ശ്രീകുമാറും മൃദുല വാര്യരും ഗാനം ആലപിക്കുന്നു

മെലഡികളിൽ അലിഞ്ഞ് കോഴിക്കോട് 

കോഴിക്കോട് ബീച്ചിൽ നിറഞ്ഞ കാണികൾക്ക് മെലഡി ഗാനങ്ങളുടെ  സന്ധ്യ സമ്മാനിച്ച് ചെങ്ങന്നൂർ ശ്രീകുമാറും മുദുല വാര്യരും. സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി ബീച്ചിൽ സംഘടിപ്പിക്കുന്ന 'എന്റെ കേരളം' പ്രദർശന-വിപണന മേളയുടെയും സരസ് മേളയുടെയും ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
വാരാന്ത്യത്തിൽ കുടുംബസമേതം സംഗീതനിശ ആസ്വദിക്കാൻ എത്തിയ വരെ പഴയതും പുതിയതുമായ സിനിമ ഗാനങ്ങളും നാടൻ പാട്ടുകളും മാപ്പിളപ്പാട്ടുമെല്ലാം കോർത്തിണക്കി ഗായകർ കൈയിലെടുത്തു.

മേളയിൽ ഇന്ന് (മെയ് 5) രാത്രി ഏഴിന് 
 നീനാ പ്രസാദ്, വൈഭവ് അരേക്കർ എന്നിവരുടെ നൃത്ത പരിപാടി അരങ്ങേറും.

date