Post Category
തൊഴിലാളികളുടെ ആശ്രിതർക്ക് സിവിൽ സർവീസ് പരിശീലനം
ക്ഷേമനിധി ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതർക്കായി കിലെ ഐ.എ.എസ് അക്കാദമി വഴി നൽകുന്ന സിവിൽ സർവീസ് പരീക്ഷാപരിശീലനത്തിന് കേരള കളള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള തൊഴിലാളികളുടെ മക്കൾ/ആശ്രിതർക്കും അപേക്ഷിക്കാം. ക്ഷേമനിധി ബോർഡിൽനിന്നു വാങ്ങിയ ആശ്രിത സർട്ടിഫിക്കറ്റ് സഹിതം kile.kerala.gov.in എന്ന വെബ് സൈറ്റിലൂടെ അപേക്ഷിക്കണം. ആശ്രിതർക്ക് സബ്സിഡി നിരക്കായ 25000 രൂപ അടച്ചാൽ മതി. അടിസ്ഥാന യോഗ്യത: ബിരുദം. അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും ചേരാം. ഫോൺ 7907099629, 0471- 2479966, 0471 - 2309012.
date
- Log in to post comments