Skip to main content

കള്ള് ഷാപ്പ് ലേലം

ജില്ലയിലെ മട്ടാഞ്ചേരി റേഞ്ചിലെ ഗ്രൂപ്പ് നമ്പർ ഒന്ന്, രണ്ട് ഞാറയ്ക്കൽ റേഞ്ചിലെ ഗ്രൂപ്പ് നമ്പർ ഒന്ന്, മൂന്ന്, അഞ്ച്, ആലുവ റേഞ്ചിലെ ഗ്രൂപ്പ് നമ്പർ ഒന്ന്, നാല്, അഞ്ച് നോർത്ത് പറവൂർ റേഞ്ചിലെ ഗ്രൂപ്പ് നാല്, പെരുമ്പാവൂർ റേഞ്ചിലെ ഗ്രൂപ്പ് അഞ്ച്, പിറവം റേഞ്ചിലെ ഗ്രൂപ്പ് രണ്ട്, എട്ട് എന്നിവയിലെ കള്ള് ഷാപ്പുകളുടെ 2025-26 കാലയളവിലേയ്ക്കുള്ള ഓൺലൈൻ വില്പനയ്ക്കായുള്ള വൺ ടൈം രജിസ്ട്രേഷ൯ നടത്തുവാനും/ പുതുക്കുവാനും മെയ് അഞ്ച് മുതൽ 15 വരെ സാധിക്കും. വൺ ടൈം രജിസ്ട്രേഷ൯ നടത്തിയവർക്ക് മെയ് 20 മുതൽ 21 തീയതി വരെ ഓൺലൈ൯ മുഖേനെ ഇ-ടൂഡി സൈറ്റിൽ വില്പനയ്ക്കുള്ള അപേക്ഷ സമർപ്പിക്കാം. 

 

 കൂടുതൽ വിവരങ്ങൾക്ക് എറണാകുളം എക്സൈസ് ഡിവിഷൻ ഓഫീസിലോ, എക്സൈസ് സർക്കിൾ ഓഫീസുലോ ബന്ധപ്പെടുക.

 

 

date