Post Category
സൈക്കോളജിസ്റ്റ് നിയമനം
പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളേജിൽ 2025-26 വർഷത്തേക്ക് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റെഗുലർ പഠനത്തിലൂടെയുള്ള സൈക്കോളജിയിലെ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് എട്ടിന് രാവിലെ 10.30ന് പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം. ഫോൺ: 04933
227370, 9446597008.
date
- Log in to post comments