Post Category
മെയ് വഴക്കത്തിന്റെ വിസ്മയം തീർത്ത് അക്രോബാറ്റിക് നൃത്തം
സംസ്ഥാന സർക്കാറിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് 'എന്റെ കേരളം' പ്രദർശന വിപണന മേള മേളയുടെ അഞ്ചാം ദിനത്തിൽ പെൺകുട്ടികളുടെ അക്രോബാറ്റിക് ആൻഡ് ഫയർ ഡാൻസ് കൗതുകമായി. 12 പേരടങ്ങുന്ന കണ്ണൂർ സ്കോർപിയൺസ് അക്രോബാറ്റിക് ഫയർ ഡാൻസ് കമ്പനിയാണ് അരങ്ങിൽ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചത്. അക്രോബാറ്റിക് ഡാൻസ്, ഫയർ ഡാൻസ്, ഏരിയൽ റിംഗ് ഡാൻസ്, ഫ്രീ സ്റ്റൈൽ, വിളക്ക് വിത്ത് ഫ്യൂഷൻ, ബോളിവുഡ് ഡാൻസ്, ടു ഫേസ് ഡാൻസ്, ബീറ്റ് ബോക്സ് എന്നിവ എൻറെ കേരളം വേദിക്കും പുത്തനനുഭവമായി. 2018 ല്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്, ഫിലിം സിറ്റി അവാർഡ്, പ്രേംനസീർ അവാർഡ്, കെ.പി ഉമ്മർ അവാർഡ് എന്നീ പുരസ്കാരങ്ങൾ സ്വന്തമാക്കിയ ഇവർ ചാനൽ റിയാലിറ്റി ഷോകളിലും മാസ്മരിക നൃത്ത ചുവടുകളോടെ ശ്രദ്ധ നേടിയിട്ടുണ്ട്.
date
- Log in to post comments