Post Category
സൈക്കോളജിസ്റ്റ് നിയമനം
തവനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് കോളെജ് സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദ(എം.എ, എം.എസ്.സി)മാണ് യോഗ്യത. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കല്‍ കൗണ്‍സലിംഗ് മേഖലയിലെ പ്രവൃത്തി പരിചയം, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുളള കൗണ്‍സലിംഗ് ഡിപ്ലോമ എന്നിവ അഭികാമ്യം. മെയ് 22ന് രാവിലെ 10.30ന് കോളജില്‍ അഭിമുഖം നടക്കും. ഫോണ്‍: 9188900204.
date
- Log in to post comments