Skip to main content

ഡെങ്കിദിനം: ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു

ദേശീയ ഡെങ്കി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തിരൂർ നഗരസഭാ മാർക്കറ്റ് പരിസരത്ത് ചെയർപേഴ്‌സൺ എ.പി നസീമ നിർവഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ആരോഗ്യപ്രവർത്തകർ, നഗരസഭ ജീവനക്കാർ, ഡിവിസിയു ഫീൽഡ് ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ മാർക്കറ്റിലെ കെട്ടിട സമുച്ചയത്തിലെ കൊതുക് ഉറവിട നശീകരണവും പരിസരങ്ങളിലെ  മാലിന്യം നീക്കം ചെയ്യുകയും ചെയ്തു. ടെക്‌നിക്കൽ അസിസ്റ്റന്റ് സി.കെ സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ കെ.പി സാദിഖ് അലി, സൂപ്രണ്ട് ഡോ. സി അലിഗർ ബാബു, ജില്ലാ ബയോളജിസ്റ്റ് വി.വി ദിനേശ്, ഗൾഫ് മാർക്കറ്റ് അസോസിയേഷൻ പ്രതിനിധികളായ അൻവർ സാദത്ത്, ഇഖ്ബാൽ വഫ, ഹോട്ടൽ റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധി നിസാർ ഈസ്റ്റേൺ എന്നിവർ പ്രസംഗിച്ചു.

date