കയ്പമംഗലം ഗ്രാമപഞ്ചായത്ത് ഇനി ബാലസൗഹൃദ ഗ്രാമപഞ്ചായത്ത്
കയ്പമംഗലം ഗ്രാമപഞ്ചായത്ത് ഇനി ബാലസൗഹൃദ പഞ്ചായത്തായി മാറ്റും. അതിന്റെ ആദ്യ പടിയായി ബാലാവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ കളി ഉപകരണങ്ങള്‍ സ്ഥാപിച്ച ബാലസൗഹൃദ ഇടം എന്ന പദ്ധതിയും, 15 അങ്കണവാടികളിലെ ചുമര്‍ചിത്രവും ഇ.ടി ടൈസണ്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തീം അടിസ്ഥാനപ്പെടുത്തി ശിശു സൗഹൃദ പെയ്ന്റിംഗ്, കളി ഉപകരണങ്ങള്‍ സ്ഥാപിക്കല്‍, മ്യൂസിക് സിസ്റ്റം നല്കല്, പ്രീ സ്കൂള്‍ ഉപകരണങ്ങള്‍, ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് കിറ്റ്, സ്പോര്‍ട്സ് കിറ്റ് വിതരണം എന്നിങ്ങനെ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ട് 2024-25 നൂതന പദ്ധതി പ്രകാരം പഞ്ചായത്തിലെ മുഴുവന്‍ അങ്കണവാടികളെയും ശിശു സൗഹൃദമാക്കി മാറ്റുകയാണ് ഗ്രാമപഞ്ചായത്ത്.
33 അങ്കണവാടികള്‍ക്കായുള്ള മ്യൂസിക് സിസ്റ്റം, ക്രാഫ്റ്റ് കിറ്റ്, സ്പോര്‍ട്സ് കിറ്റ്, ബുക്ക് സ്റ്റാന്‍ഡ് എന്നിവയുടെ വിതരണം ഉദ്ഘാടനം ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐ.സി.ഡി.എസ് സൂപ്പര്‍ വൈസര്‍ കെ.ആര്. വൈദേഹി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി ഉല്ലാസ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എ. ഇസ്ഹാഖ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എ. ഷാജഹാന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദേവിക ദാസന്, പഞ്ചായത്തംഗങ്ങളായ സൈനുല്‍ ആബിദീന്‍, റസീന ഷാഹുല്‍ ഹമീദ്, ജിനൂപ് അബ്ദുറഹ്മാന്, സി.ജെ. പോള്‍സണ്‍, എം.എസ്. സുജിത്ത്, ബീന സുരേന്ദ്രന്, യു.വൈ. ഷെമീര്‍, പി.കെ. സുകന്യ, ഖദീജ പുതിയവീട്ടില്‍, പഞ്ചായത്ത് സെക്രട്ടറി ഗിരീഷ് മോഹന്‍, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സുരേഷ് കൊച്ചുവീട്ടില്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ റെസ്മിയ, ജില്ലാ വനിതാ-ശിശു വികസന സമിതി ഓഫീസര്‍ പി.മീര, മതിലകം ബ്ലോക്ക് ശിശു വികസന ഓഫീസര്‍ കെ.കെ. ലളിത തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments