Skip to main content

കാണിപ്പയ്യൂര്‍ - ഇരിങ്ങപ്പുറം റോഡ്

പൊതുമരാമത്ത് വകുപ്പിന് കീഴില്‍ കുന്നംകുളം നിയോജക മണ്ഡലത്തിലെ നഗരസഭ പരിധിയില്‍ ബി.എം.ബി.സി നിലവാരത്തില്‍ മൂന്ന് കോടി രൂപ ചെലവഴിച്ച് നവീകരണം പൂര്‍ത്തിയാക്കിയ കാണിപ്പയ്യൂര്‍ മുതല്‍ ഇരിങ്ങപ്പുറം വരെയുള്ള 2/800 കിലോ മീറ്റര്‍ റോഡിന്റെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു.  പൊതുമരാമത്ത് - ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. കുന്നംകുളം ചെമ്മണ്ണൂര്‍ ഷേഖ് പാലസില്‍ സജ്ജീകരിച്ച പ്രാദേശിക ഉദ്ഘാടന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രന്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു.

നവീകരണത്തിന്റെ ഭാഗമായി കാണിപ്പയ്യൂര്‍ - ഇരിങ്ങപ്പുറം റോഡില്‍ 522 കി.മീറ്റര്‍ നീളത്തില്‍ പുതിയ കാന, 14 മീറ്റര്‍ സംരക്ഷണ ഭിത്തി, കല്‍വെര്‍ട്ട് പുനരുദ്ധാരണം, ഡ്രൈനേജ് സംവിധാനം, താഴ്ന്നു കിടന്നിരുന്ന ഭാഗങ്ങള്‍ ഉയര്‍ത്തല്‍, ദിശാബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ഗതാഗത അടയാളങ്ങള്‍, റിഫ്‌ലെക്ടറുകള്‍ അടയാളപ്പെടുത്തല്‍ എന്നിവ നടത്തി. 2020-21 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയാണ് റോഡ് നവീകരണം നടത്തിയിട്ടുള്ളത്.

പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു സ്വാഗതം പറഞ്ഞു. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ പി.കെ ഷെബീര്‍, സ്ഥിരം സമിതി അധ്യക്ഷന്‍ ടി.സേമശേഖരന്‍, കൗണ്‍സിലര്‍മാരായ പി.വി സജീവന്‍, ഷീജ ഭരതന്‍, എം.വി വിനോദ്, ടി.ബി ബിനീഷ്, പിഡബ്ല്യുഡി എ. ഇ സ്മിജമോള്‍,  നഗരസഭ സെക്രട്ടറി കെ.ബി വിശ്വനാഥന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

date