Post Category
അപേക്ഷ ക്ഷണിച്ചു
ഗവ.ഐ.ടി.ഐ കളമശ്ശേരി ക്യാംപസിൽ പ്രവർത്തിക്കുന്ന ഗവ അഡ്വാൻസ്ഡ് വൊക്കേഷണൽ ട്രെയിനിംഗ് സിസ്റ്റം (എ.വി.ടി.എസ്) കളമശ്ശേരിയിൽ നടത്തുന്ന ഒന്നരമാസം ദൈർഘുമുള്ള അഡ്വാൻസ്‌ഡ് ഷോർട്ട് ടേം കോഴ്സായ കമ്പ്യൂട്ടർ എയ്ഡഡ് ഡ്രാഫ്റ്റിംഗ് (ഓട്ടോകാട് ആൻഡ് 3 ഡിഎസ് മാക്സ്) എന്ന കോഴ്സിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു.
അപേക്ഷകൾ എ.വി.ടി.എസ് കളമശ്ശേരിയിൽ നേരിട്ട് നൽകാവുന്നതാണ്. ഐ.ടി.ഐ ട്രേഡുകൾ (എൻ ടി സി/എൻ എ സി) പാസായവർക്കോ/ ഡിപ്ലോമ/ഡിഗ്രിയുള്ളവർക്കോ/വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടു കൂടിയോ അപേക്ഷിക്കാവുന്നതാണ്. ഫോൺ -0484-2557275, 9495323026
date
- Log in to post comments