കിർടാഡ്സ് അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം മെയ് 19 ന്
കിർടാഡ്സ് വകുപ്പ് ഈ വർഷത്തെ അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷം മെയ് 19 ന് എറണാകുളത്തെ ട്രൈബൽ കോംപ്ലക്സിൽ സംഘടിപ്പിക്കുന്നു. ബൊയ് ഗവെയുടെ ഉദ്ഘാടനം രാവിലെ 9.30 ന് മന്ത്രി ഒ. ആർ. കേളു നിർവഹിക്കും.
കേരളത്തിലെ വ്യത്യസ്ത മേഖലകളിലെ ഗോത്ര അംഗങ്ങളും മ്യൂസിയം ഗോത്രവിദഗ്ധരും പൊതുജനങ്ങളും ഒത്തു ചേരുന്ന ദിനാഘോഷത്തിന് ആഹ്ളാദം പൊലിപ്പിക്കുന്നത് എന്നർത്ഥം വരുന്ന 'ബൊയ് ഗവെ'എന്ന അടിയഗോത്രനാമമാണ് നൽകിയിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷനായി കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ. എം അനിൽകുമാർ പങ്കെടുക്കും. മുഖ്യപ്രഭാഷണം യു സി കോളേജ് ചരിത്ര വിഭാഗം മേധാവി ഡോ. ജെനി പീറ്റർ, ഗോത്ര ജനതയുടെ സാംസ്കാരിക പൈതൃക സംരക്ഷണത്തെക്കുറിച്ചുള്ള ഒരു പാനൽ ഡിസ്കഷനും അന്നുണ്ടായിരിയ്ക്കുന്നതാണ്. പ്രശസ്തരായ ഗോത്ര വർഗ പ്രതിനിധികളുമായി സംവദിക്കാനും മ്യൂസിയം സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്യുവാനും പരിപാടിയിലൂടെ സാധിക്കും.
- Log in to post comments