അപേക്ഷ ക്ഷണിച്ചു
സർക്കാർ സ്ഥാപനമായ ഐ. എച്ച്.ആർ.ഡി.യുടെ കീഴിലുള്ള മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ 2025-26 അധ്യയന വർഷത്തിലേക്ക് താത്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോമേഴ്സ്, മാനേജ്‌മെന്റ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്കുള്ള ഇന്റർവ്യൂ മെയ് 26-ന് രാവിലെ 9.30-ന് നടത്തും. 55 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോടു കൂടിയ എം.കോം യു.ജി.സി നെറ്റ്/പി.എച്ച്.ഡി എന്നിവയാണ് യോഗ്യത.
മലയാളം, ഹിന്ദി വിഭാഗങ്ങളിലെ ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ മേയ് 26- ന് ഉച്ചകഴിഞ്ഞു ഒരു മണി മുതൽ നടത്തും. 55 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോടു കൂടിയുള്ള ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റ്/പി.എച്ച്.ഡിയുമാണ് യോഗ്യത. കമ്പ്യൂട്ടർ സയൻസ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്കുള്ള ഒഴിവിലേക്ക് മേയ് 27ന് രാവിലെ 9.30ന് അഭിമുഖം നടത്തും. 55 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോടു കൂടിയ എം.എസ്.സി. കമ്പ്യൂട്ടർ സയൻസ്/എം.സി.എ, യുജിസി നെറ്റ് /പി.എച്ച്.ഡി അല്ലെങ്കിൽ എം.ടെക് കമ്പ്യൂട്ടർ സയൻസ് ഫസ്റ്റ് ക്ലാസ്സുമാണ് യോഗ്യത. ഇലക്ട്രോണിക്‌സ് സയൻസ് വിഭാഗത്തിലേക്ക് മേയ് 28-ന് രാവിലെ 9.30ന് നടത്തുന്ന ഇന്റർവ്യൂവിലേക്ക് 55 ശതമാനം മാർക്കോ, തത്തുല്യമായ ഗ്രേഡോടു കൂടിയുള്ള എം.എസ്.സി ഇലക്ട്രോണിക്‌സ് /എം.സി.എ, യുജിസി നെറ്റ് / പി.എച്ച്.ഡി. അല്ലെങ്കിൽ എം.ടെക് ഇലക്ട്രോണിക്‌സ് ഫസ്റ്റ് ക്ലാസ്സുമാണ് യോഗ്യത.
ഡെമോൺസ്‌ട്രേറ്ററുടെ ഒഴിവിലേക്കുള്ള അഭിമുഖം 28 ന് 9.30 ന് നടക്കും. 55 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോടു കൂടിയുള്ള ബി.എസ്.സി. ഇലക്ട്രോണിക്‌സ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മേയ് 28-ന് ഉച്ചക്ക് ഒരുമണിക്ക് നടക്കുന്ന മാത്തമാറ്റിക്‌സ്, ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിലേക്ക് 55 ശതമാനം മാർക്കോ തത്തുല്യമായ ഗ്രേഡോടു കൂടിയ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും യുജിസി നെറ്റ് /പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 0479 2304494. ഇ- മെയിൽ -casmvk@gmail.com
- Log in to post comments