Skip to main content

ചകിരിനാരിഴചേർത്ത സുവർണ്ണനൂൽ

#കനകക്കുന്നിൽ കൗതുകമായി ലൈവ് കയർ നിർമാണം#

മുറുകെപിടിച്ച ചകിരിനാര് ഉള്ളം കയ്യിൽ നിന്ന് പുറത്ത് പോകുമ്പോൾ ഇഴച്ചേർന്ന് കയറാകുന്ന കൗതുക കാഴ്ചയൊരുക്കി കയർഫെഡിന്റെ തത്സമയ കയർ നിർമ്മാണ പ്രദർശനം. കയർഫെഡിന്റെ ഭാഗമായി വാഴാമുട്ടം കയർ വ്യവസായ സഹകരണ സംഘത്തിലെ അംഗങ്ങളാണ് സ്റ്റാൾ നടത്തുന്നത്. കയർഫെഡിന്റെ ചകിരികൊണ്ടുള്ള തനത് ഉത്പ്പന്നങ്ങൾ വാങ്ങാനും കയർ പിരിക്കാനും നിരവധി പേരാണ് സ്റ്റാളിൽ എത്തുന്നത്.

അഞ്ചുതെങ്ങ് കയർ, മുപ്പിരി കയർ, വൈക്കം കയർ തുടങ്ങി വിവിധ ഇനങ്ങൾ പ്രദർശനത്തിനും വില്പനക്കും ഉണ്ട്. കയർ നിർമാണത്തിനുപയോഗിക്കുന്ന ഉപകരണങ്ങൾ പ്രദർശിപ്പിക്കുന്നതോടൊപ്പം കാണികൾക്കും കയർ നിർമിക്കാനുള്ള അവസരവും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. ചവിട്ടുമെത്ത, കയർ കൊണ്ടുള്ള ഗ്രോ ബാഗ്, അലങ്കാര വസ്തുക്കൾ തുടങ്ങിയവയും വാങ്ങാം.

date