Skip to main content

പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് നിയമനം

 

 

ഇടുക്കി പൈനാവില്‍ പ്രവര്‍ത്തിക്കുന്ന ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ 2025-26 അധ്യയനവര്‍ഷം പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് വാക്ക്-ഇന്‍ഇന്റര്‍വ്യൂ മെയ് 30 ന് 12 മണിക്ക് ഇടുക്കി ഏകലവ്യ മോഡല്‍ റസിഡഷ്യല്‍ സ്‌കൂളില്‍ വച്ച് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച എ.എന്‍.എം / കേരള നഴ്‌സ് ആന്‍ഡ് മിഡൈ്വഫറി കൗണ്‍സില്‍ അംഗീകരിച്ച ഹെല്‍ത്ത് വര്‍ക്കേഴ്‌സ് സര്‍ട്ടിഫിക്കറ്റും നഴ്‌സിംഗ് കൌണ്‍സില്‍ രജിസ്‌ട്രേഷനും / ജി.എന്‍.എം /ബി.എസ്.സി നഴ്‌സിംഗ് ഇവയില്‍ ഏതെങ്കിലും യോഗ്യത നേടിയവരായിരിക്കണം.  

 

പട്ടികജാതി- പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിക്കുന്നതായിരിക്കും. താല്‍പ്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ : 6282930750, 04862-291354.

date