Post Category
ഗസ്റ്റ് ലക്ചറർ ഒഴിവ്
തിരുവനന്തപുരം തൈക്കാട് ഗവ. കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഫൗണ്ടേഷൻ ഓഫ് എഡ്യൂക്കേഷൻ, ജ്യോഗ്രഫി, എജ്യുക്കേഷനൽ ടെക്നോളജി ആർട്ട് എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ 26ന് അഭിമുഖം നടത്തും. അതത് വിഷയങ്ങളിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം, എം.എഡ്, നെറ്റ്/പി.എച്ച്.ഡി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളുമായി യഥാക്രമം 10.30ന് കോളേജിൽ നേരിട്ട് ഹാജരാകണം. NET ഉള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഉദ്യോഗാർത്ഥികൾ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. ഫോൺ: 9847245617. ഇ-മെയിൽ: gctetvm@gmail.com
പി.എൻ.എക്സ് 2173/2025
date
- Log in to post comments