Skip to main content

ജൈവ വൈവിധ്യ കോൺഗ്രസ്സും പുരസ്‌കാര വിതരണവും നാളെ (മേയ് 22)

കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ പതിനേഴാമത്  സംസ്ഥാന വിദ്യാർത്ഥി ജൈവ വൈവിധ്യ കോൺഗ്രസ്സും പുരസ്‌കാര വിതരണവും ജൈവ വൈവിധ്യ ദിനമായ മേയ് 22-ന്  'പ്രകൃതിയുമായുള്ള സൗഹൃദവും, നിലനിൽക്കുന്ന വികസനവും' എന്ന വിഷയത്തിൽ  തിരുവനന്തപുരത്ത് നടക്കും.

വൈകുന്നേരം 4 മണിക്ക് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കുന്ന സമാപന സമ്മേളനം വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജൈവവൈവിധ്യ കോൺഗ്രസുമായി ബന്ധപ്പെട്ട ജില്ലാതല മത്സര വിജയികളായിട്ടുള്ള കുട്ടികളുടെ പ്രോജക്റ്റ് അവതരണങ്ങൾ തൈക്കാട് കിറ്റ്‌സ് ക്യാമ്പസിലും പുരസ്‌കാരവിതരണങ്ങൾ തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലും നടക്കും

മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തൻ, പരിസ്ഥിതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി സീറാം സാംബശിവ റാവു എന്നിവർ മുഖ്യാതിഥികളാകും. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ അനിൽകുമാർ, കേരള വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് ഓർഡൻസ് പ്രമോദ് ജി കൃഷ്ണൻ, ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ. വി ബാലകൃഷ്ണൻ,  ബോർഡ് അംഗങ്ങളായ ഡോ. സന്തോഷ് കുമാർ എ വി, ഡോ. മിനി മോൾ ജെ എസ് എന്നിവർ പങ്കെടുക്കും.

കേരള സംസ്ഥാന ജൈവ വൈവിധ്യ റെഡ് ഡാറ്റാ  ബുക്കിന്റെ  നയ രൂപീകരണ ചർച്ച, പ്രാദേശിക ജൈവവൈവിധ്യ പരിപാലനവുമായി ബന്ധപ്പെട്ട് 14 ജില്ലകളിലും ശില്പശാലകൾ, ജൈവവൈവിധ്യ ബോർഡിന്റെ 1200 ബിഎംസി കളിലും ജൈവവൈവിധ്യ അവലോകന ശില്പശാല എന്നിവയും അന്തർദേശീയ ജൈവവൈവിധ്യ ദിനത്തിന്റെ ഭാഗമായി നടക്കും. റെഡ് ഡേറ്റ് ബുക്ക് നയ രൂപീകരണ ശില്പശാല വനം വകുപ്പ് മേധാവി രാജേഷ് രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

പി.എൻ.എക്സ് 2185/2025

date