Post Category
സൂക്ഷ്മ ചെറുകിട സംരഭകർക്കായി ശിൽപശാല
വ്യവസായ വാണിജ്യവകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (കീഡ്) മൂന്നുദിവസത്തെ ഡിജിറ്റൈസേഷൻ ഓഫ് എം.എസ്.എം.ഇ. പരിശീലനം നടത്തുന്നു. ജൂൺ 11 മുതൽ 13 വരെ കളമശ്ശേരിയിലുള്ള കീഡ് കാമ്പസിൽ വച്ചാണ് പരിശീലനം. നിലവിൽ സംരംഭം ഉള്ളവർക്കും പുതിയ സംരംഭകർക്കും പങ്കെടുക്കാം.
ജനറൽ വിഭാഗത്തിന് താമസസൗകര്യം ഉൾപ്പെടെ 2950രൂപയും താമസസൗകര്യമില്ലാതെ 1200 രൂപയുമാണ് ഫീസ്. എസ്.സി/എസ്.ടി വിഭാഗത്തിന് താമസസൗകര്യം ഉൾപ്പെടെ 1800 രൂപയും അല്ലാതെ 800 രൂപയുമാണ് ഫീസ്. താൽപര്യമുള്ളവർ കീഡിന്റെ വെബ്സൈറ്റായ www.kied.info ൽ ജൂൺ ഒൻപതിന് മുമ്പായി അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേർ ഫീസ് അടച്ചാൽ മതി.
വിശദവിവരത്തിന് ഫോൺ-0484 2532890, 2550322,9188922800
date
- Log in to post comments