Post Category
വിദ്യാഭ്യാസ - കായിക അവാർഡ് വിതരണം ജൂൺ 15ന്
കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് തൃശ്ശൂർ ജില്ലയിലെ 2024-25 അധ്യയന വർഷത്തെ വിദ്യാഭ്യാസ / കായിക അവാർഡും ക്യാഷ് അവാർഡ് വിതരണവും ജൂൺ 15ന് ചാവക്കാട് മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ നടത്തുന്നു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷത വഹിക്കും.
date
- Log in to post comments