Post Category
ഫാര്‍മസിസ്റ്റ് സ്റ്റാഫ് നഴ്സ് ഒഴിവ്
പാലക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലേക്ക് ഫാര്‍മസിസ്റ്റിന്റെ കരാര്‍ ഒഴിവിലേക്ക് ജൂണ്‍ 28 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. ഡിപ്ലോമ ഇന്‍ ഫാര്‍മസി ( ഡി ഫാം), ബി. ഫാം (ബി. ഫാം), എം. ഫാം എന്നിവയില്‍ ഏതെങ്കിലും കൂടാതെ കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത.
സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ജി എന്‍ എം ഡിപ്ലോമ, ബി എസ് സി നഴ്സിങ്, എം എസ് സി നഴ്സിങ് എന്നിവയോ കേരള നഴ്സസ് ആന്‍ഡ് മിഡ് വൈഫ് കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. ഉയര്‍ന്ന പ്രായപരിധി 35 വയസ്. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ഓരോ പകര്‍പ്പും ആധാര്‍ രേഖയും സഹിതം എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2530013.
date
- Log in to post comments