Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

ചിറ്റൂര്‍ സര്‍ക്കാര്‍ കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തേക്ക് കെമിസ്ട്രി (ഒന്ന്), ബോട്ടണി ( രണ്ട്) വിഷയങ്ങളിലേക്ക് യഥാക്രമം ജൂലൈ ഏഴ്, 11 തീയതികളില്‍ രാവിലെ 10.30 ന് കൂടിക്കാഴ്ച നടക്കും. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത പി എച്ച് ഡി/ നെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. പി എച്ച് ഡി/ നെറ്റ /യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ പി ജി ക്ക് 55 ശതമാനം മാര്‍ക്കുള്ളവരേയും പരിഗണിക്കും. ഫോണ്‍:8078042347
 

date