അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് പുതുക്കോട് ഗ്രാമപഞ്ചായത്ത്, നാഷണല്‍ ആയുഷ് മിഷന്‍, സര്‍ക്കാര്‍ ഹോമിയോ ഡിസ്‌പെന്‍സറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ യോഗ ദിനാചരണം നടത്തി. പുതുക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ. ഹസീന പരിപാടി ഉദ്ഘാടനം ചെയ്തു. പുതുക്കോട് ഗവ. ഹോമിയോ ഡിസ്‌പെന്‍സറി യോഗ ഇന്‍സ്‌പെക്ടര്‍ വി.ഐശ്വര്യ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസ് എടുത്തു. തുടര്‍ന്ന് യോഗ പരിശീലനവും നടന്നു. ആരോഗ്യപരിപാലനത്തെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
യോഗ ഇന്‍സ്ട്രക്ടറുടെയും ആശാവര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ പ്രകൃതിദത്തമായ പദാര്‍ത്ഥങ്ങള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷണങ്ങളുടെ പ്രദര്‍ശനവും വിതരണവും നടന്നു. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേന്ദ്രന്‍ മാസ്റ്റര്‍, പുതുക്കോട് ഗവ.ഹോമിയോ ഡിസ്‌പെന്‍സറി മെഡിക്കല്‍ ഓഫീസര്‍ എന്‍.സീമ ആന്റണി, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ സുനിത കുമാരി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ചന്ദ്രിക, എന്നിവര്‍ പങ്കെടുത്തു.
- Log in to post comments