Skip to main content

ഐ ടി ഐ പ്രവേശം; അപേക്ഷ ക്ഷണിച്ചു

ചാലക്കുടി ഗവ. വനിത ഐ ടി ഐ യിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിംഗ് അസിസ്റ്റൻ്റ്, ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ, ഇലക്ട്രോണിക്സ‌് മെക്കാനിക് ഫാഷൻ ഡിസൈൻ & ടെക്നോളജി, ഇൻ്റീരിയർ ഡിസൈൻ & ഡെക്കറേഷൻ എന്നീ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. https://itiadmissions.kerala.gov.in/  എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ ആയി ജൂൺ 30 വരെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിച്ചശേഷം പ്രിൻറ്ഔട്ട് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ മൂന്നിന് മുമ്പ് സർട്ടിഫിക്കറ്റ് പരിശോധനക്കായി തൊട്ടടുത്തുള്ള ഐ ടി ഐയിൽ ഹാജരാക്കേണ്ടതാണ്.
ഫോൺ:  0480-2700816, 8943053764

date