Post Category
അപേക്ഷ ക്ഷണിച്ചു
ആർ കെ.വി.വൈ - പി.ഡി.എം.സി സൂക്ഷ്മ ജലസേചനം പി.ഡി.എം സി മൈക്രോ ഇറിഗേഷൻ) പദ്ധതിയിലൂടെ കൃഷിയിടങ്ങളിൽ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്വന്തമായി കൃഷിയുള്ള കർഷകർക്ക് ചെലവിൻ്റെ 55% വരെ നിബന്ധനകളോടെ സഹായധനമായി ലഭിക്കും. അപേക്ഷാ ഫോം കൃഷിഭവനുകളിലും കൃഷി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലും ലഭിക്കും.
അപേക്ഷയോടൊപ്പം ആധാർ, ബാങ്ക് പാസ്ബുക്ക്, ഈ വർഷം ഒടുക്കിയ ഭൂനികുതി രശീതി, ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി / പട്ടികവർഗ്ഗക്കാർക്ക് മാത്രം) എന്നിവയുടെ പകർപ്പ് സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 9847854958, 9037747075.
date
- Log in to post comments