Skip to main content

പ്ലസ് വൺ സയൻസ് സ്പോട്ട് അഡ്മിഷൻ

 ഐ.എച്ച്.ആർ.ഡി വരടിയം ടെക്നിക്കൽ ഹയർസെക്കന്ററി സ്കൂളിൽ പ്ലസ് വൺ സയൻസ് ഗ്രൂപ്പിൽ ബയോമാത്ത്സ്, ഇലക്ട്രോണിക്സ് എന്നീ ഗ്രൂപ്പുകളിൽ സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 8547005022, 9496217535
കോളേജ് വിദ്യാർത്ഥികൾക്കായി റീൽസ് ( ഷോർട്ട് വീഡിയോ )മത്സരം

ജില്ലാ ആരോഗ്യ വകുപ്പ് ജീവിതശൈലീ രോഗങ്ങളെ ആസ്‌പദമാക്കി 'വ്യായാമമാണ് ലഹരി' എന്ന വിഷയത്തിൽ റീൽസ് (ഷോർട്ട് വീഡിയോ) മത്സരം സംഘടിപ്പിക്കുന്നു. പരമാവധി 45 സെക്കൻ്റ് ദൈർഘ്യമുള്ള വീഡിയോ
പ്രൊഫഷണൽ കോളേജ്, നഴ്‌സിംഗ്, പാരാമെഡിക്കൽ, ഐ ടി ഐ, പോളിടെക്നിക്ക് വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. പകർപ്പവകാശമുള്ള വീഡിയോ, ഓഡിയോ, ചിത്രങ്ങൾ എന്നിവ അനുവാദമില്ലാതെ ഉപയോഗിക്കാനോ, അപകീർത്തികരമായ പരാമർശങ്ങളോ വിവാദ പ്രസ്‌താവനകളോ വീഡിയോയിൽ ഉണ്ടാവാൻ പാടില്ല എന്നിവയാണ് നിബന്ധനകൾ. വീഡിയോ 9567772462 എന്ന നമ്പറിലേക്ക് ജൂൺ 30 ന് മുമ്പായി അയക്കേണ്ടതാണ്.
ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാർക്ക് 5000, 3000, 2000 രൂപ വീതം ക്യാഷ് അവാർഡ് നൽകും.

date