അപേക്ഷ ക്ഷണിച്ചു
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻ. എച്ച്. എം) കീഴിൽ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ താത്കാലികമായി കരാർ അടിസ്ഥാനത്തിൽ മിഡ് ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി എസ് സി നഴ്സിംഗ് / ജി എൻ എം യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് കേരള നഴ്സ് മിഡ് വൈഫറി കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം. ഉദ്യോഗാർത്ഥികളുടെ പ്രായം 2025 മെയ് 31 നു 40 വയസ്സ് കവിയരുത്. പ്രവൃത്തി പരിചയം അഭികാമ്യം. പരിശീലന സമയത്ത് 20,500 രുപയും പരിശീലനം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷം 20,500+ 1000 രൂപ നിശ്ചിത യാത്രാബത്തയും ശമ്പളമായി ലഭിക്കും.
യോഗ്യരായ ഉദ്യോഗാർത്ഥികൾ ജൂലൈ രണ്ടിന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ ആരോഗ്യ കേരളം വെബ്സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കണം.
ജനന തിയതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി.) സഹിതം ഓൺലൈൻ ലിങ്കിൽ അപ് ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട ഓൺലൈൻ ലിങ്ക് : https://forms.gle/m53RHUg28kZhTmKZA
അപേക്ഷകൾ യാതൊരു കാരണവശാലും നേരിട്ടോ തപാൽ മുഖേനയോ സ്വീകരിക്കുന്നതല്ല. പരീക്ഷ/ഇൻറർവ്യൂവിന് പങ്കെടുക്കുന്ന സമയത്ത് ജനന തിയതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഒറിജിനലും (മൊബൈൽ നമ്പർ, ഇ-മെയിൽ ഐ.ഡി.) കൊണ്ടുവരണം. പരീക്ഷ/ഇന്റർവ്യൂ തിയതി പിന്നീട് അറിയിക്കുന്നതാണ്.
- Log in to post comments