Skip to main content

മുല്ലശ്ശേരി ഞാറ്റുവേല ചന്തയ്ക്ക് സമാപനമായി

മുല്ലശ്ശേരി ഗ്രാമപഞ്ചായത്തും, മുല്ലശ്ശേരി, അന്നകര സർവീസ് സഹകരണ സംഘങ്ങളും കൃഷിഭവനും സംയുക്തമായി  സംഘടിപ്പിച്ച ഞാറ്റുവേല ചന്ത സമാപിച്ചു. മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പരിസരത്ത് നാലുദിവസം നീണ്ടുനിന്ന ഞാറ്റുവേല ചന്തയുടെ സമാപന ചടങ്ങ് കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത്  ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ദിൽന ധനേഷ് അധ്യക്ഷത വഹിച്ചു.  

ബ്ലോക്ക്‌ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിന്ദു സത്യൻ  മുല്ലശ്ശേരി സഹകരണസംഘം പ്രസിഡൻ്റ് കെ.എൻ മനോജ്‌, അന്നകര  സഹകരണ സംഘം പ്രസിഡൻ്റ് അനിത ഗിരിജകുമാർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ പി ആലി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ  ശ്രീദേവി ഡേവിസ്, ഷീബ വേലായുധൻ,  ജനപ്രതിനിധികളായ ക്ലമെന്റ് ഫ്രാൻസിസ്,
ടി. ജി പ്രവീൺ, എൻ.എസ് സജിത്ത്, റഹീസനാസർ, സുനീതി അരുൺകുമാർ, കെ. എം മനീഷ് , കൃഷി ഓഫീസർ അമല, പഞ്ചായത്ത് സെക്രട്ടറി ജോസ്മോൻ എന്നിവർ സംസാരിച്ചു.

date