Skip to main content

തിരുവള്ളൂർ ഗ്രാമപഞ്ചായത്തിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു

തിരുവള്ളൂർ ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന്  ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് പി സി ഹാജറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡി പ്രജീഷ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സൺ നിഷില കോരപ്പാണ്ടി, ജനപ്രതിനിധികളായ സബിത മണക്കുനി, രമ്യ പുലക്കുന്ന്, ഗോപീ നാരായണൻ, പി പി രാജൻ, എഡിഎ ദിവ്യ, കൃഷി ഓഫീസർ അഞ്ജലി, കൃഷി അസിസ്റ്റന്റ് ഫിദ, കർഷക സംഘടനാ പ്രതിനിധികളായ നൊച്ചാട്ട് രമേശൻ, കിണറുള്ളതിൽ കുഞ്ഞമ്മദ് എന്നിവർ സംസാരിച്ചു. കേന്ദ്രവിള ഇൻഷൂറൻസ് പദ്ധതിയെ കുറിച്ച് താലൂക്ക് കോഡിനേറ്റർ ശ്രുതി വിശദീകരിച്ചു. തുടർന്ന് തൈകളുടെ വിൽപ്പനയും നടന്നു.

date