Skip to main content

വടക്കഞ്ചേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍-നവീകരിച്ച ലബോറട്ടറി കെട്ടിട ഉദ്ഘാടനം ഇന്ന്

 

വടക്കഞ്ചേരി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെയും നവീകരിച്ച  ലബോറട്ടറി കെട്ടിടത്തിന്റെയും ഉദ്ഘാടനം ഇന്ന്(മെയ് 18). വൈകിട്ട് അഞ്ചിന് ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പി.പി സുമോദ് എം.എല്‍.എ അധ്യക്ഷനാകും. കെ.രാധാകൃഷ്ണന്‍ എം.പി, മുന്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ എന്നിവര്‍ മുഖ്യതിഥികളാവും.

 

2019-20 ല്‍ എ.കെ ബാലന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് രണ്ട് കോടി രൂപ വിനിയോഗിച്ച്  പ്രവര്‍ത്തി പൂര്‍ത്തീകരിച്ച കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പുതിയ കെട്ടിടവും, 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച ലബോറട്ടറി കെട്ടിടവുമാണ് നാടിന് സമര്‍പ്പിക്കുന്നത്.

date