ഒറ്റപ്പാലം താലൂക്ക് ആശുപത്രി ഒ.പി, കാഷ്വാല്‍റ്റി ഡയഗ്‌നോസ്റ്റിക്‌സ് ബ്ലോക്ക് ഉദ്ഘാടനം ഇന്ന് (മെയ് 18 ന് )
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഒ.പി, കാഷ്വാല്‍റ്റി ഡയഗ്‌നോസ്റ്റിക്‌സ് ബ്ലോക്കുകളുടെ ഉദ്ഘാടനം ഇന്ന് ( മെയ് 18 ന് ) രാവിലെ 11.30 ന് ആരോഗ്യ- വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും.
അഡ്വ. കെ പ്രേംകുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. പി മമ്മിക്കുട്ടി എം.എല്‍.എ, ഷൊര്‍ണ്ണൂര്‍ നഗരസഭാ ചെയര്‍മാന്‍ എം.കെ ജയപ്രകാശ്, ചെര്‍പ്പുളശ്ശേരി നഗരസഭാ ചെയര്‍മാന്‍ പി. രാമചന്ദ്രന്‍, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന രാജേന്ദ്രപ്രസാദ്, ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ്, ലക്കിടി പഞ്ചായത്ത് പ്രസിഡന്റ് കെ സുരേഷ്, നഗരസഭാ വൈസ് ചെയര്‍മാന്‍ കെ രാജേഷ്, വാര്‍ഡ് കൗണ്‍സിലര്‍ പി കല്യാണി,ഒറ്റപ്പാലം സബ്ബ് കളക്ടര്‍ മിഥുന്‍ പ്രേംരാജ്, സ്ഥിരം സമിതി അധ്യക്ഷന്മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ജാനകി ദേവി സ്വാഗതവും താലൂക്ക് ആശുപത്രി സൂപ്രണ്ട് (ഇന്‍ ചാര്‍ജ്ജ്) ഡോ. ഷിജിന്‍ നന്ദിയും പറയും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.ആര്‍ വിദ്യ റിപ്പോര്‍ട്ട് അവതരിപ്പിക്കും.
- Log in to post comments