Skip to main content

മുതുതല ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം കെട്ടിട ഉദ്ഘാടനം ഇന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്  ഉദ്ഘാടനം ചെയ്യും

 

മുതുതല ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്ര കെട്ടിടം ഉദ്ഘാടനം ഇന്ന്(മെയ് 18). രാവിലെ 10.30 ന് ആരോഗ്യ വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹസിന്‍ എം.എല്‍.എ അധ്യക്ഷനാവും. വി.കെ ശ്രീകണ്ഠന്‍ എം.പി. വിശിഷ്ടാതിഥിയാവും. മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി സ്വാഗതം അറിയിക്കും.

സംസ്ഥാന സര്‍ക്കാരിന്റെ 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ലഭ്യമായ രണ്ട് കോടി രൂപയും, മുതുതല ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി വിഹിതത്തില്‍ നിന്ന് 23 ലക്ഷം രൂപയും ആരോഗ്യവകുപ്പിന്റെ 16 ലക്ഷം രൂപയും ഉപയോഗപ്പെടുത്തിയാണ് ആധുനിക സൗകര്യങ്ങളോടെ കുടുംബാരോഗ്യകേന്ദ്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

 

date